പേഴുങ്കരയില്‍ വീട്ടമ്മയെ വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Mar 29, 2022, 07:57 IST
പാലക്കാട്: (www.kvartha.com 29.03.2022) വീട്ടമ്മയെ വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേഴുങ്കരയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ ഹൗസിയ(38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
13 വയസുകാരനായ മകനുമൊന്നിച്ചായിരുന്നു ഹൗസിയയുടെ താമസം. വൈകിട്ട് മകന്‍ പുറത്ത് കളിക്കാന്‍ പോയ സമയത്താണ് സംഭവം. ഏഴ് മണിയോടെ സഹോദരന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഹൗസിയയെ കണ്ടെത്തിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ടൗണ്‍ നോര്‍ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.