ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.02.2018) മക്കളുടെ വഴക്കിലിടപെട്ട് നിലത്തുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. പേരൂര്‍ക്കടയിലാണ് സംഭവം. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗറിന് സമീപം കനാല്‍വീട്ടില്‍ കനകമ്മയാണ് (74)മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. കനകമ്മ, മക്കളായ സച്ചു (48), കിച്ചു (44) എന്നിവര്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഹൃദ്രോഗമുള്‍പ്പെടെ വിവിധ അസുഖങ്ങള്‍ അലട്ടിയിരുന്ന കനകമ്മ അതിനുള്ള ചികിത്സയിലായിരുന്നു .
തിങ്കളാഴ്ച രാത്രി മക്കള്‍ തമ്മില്‍ വഴക്കിടുന്നതുകണ്ട് അവരെ പറഞ്ഞുവിലക്കുന്നതിനിടെ നിലത്തുവീണാണ് കനകമ്മയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി തന്നെ മരിച്ചു. അതേസമയം വഴക്കിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ട് കനകമ്മ കട്ടിലില്‍ തലയടിച്ച് വീണതാണെന്നും മക്കളുടെ വഴക്കുകണ്ട് കുഴഞ്ഞു വീണതാണെന്നും പറയുന്നുണ്ട്.
സംഭവമറിഞ്ഞെത്തിയ പേരൂര്‍ക്കട പോലീസ് വീടും മൃതദേഹം കാണപ്പെട്ട മുറിയും പൂട്ടി സീല്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷമേ മരണ കാരണം വ്യക്തമാകൂ. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman dies when trying to stop quarrel between son's, Thiruvananthapuram, Injured, Treatment, Hospital, Dead, Obituary, Police, Case, Probe, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.