പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ ഹോട്ടല്‍ ജീവനക്കാരി വെന്തുമരിച്ചു
Jan 31, 2019, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെങ്ങന്നൂര്‍: (www.kvartha.com 31.01.2019) പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ ഹോട്ടല്‍ ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തു വീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി.പിളള (48)യാണ് ദാരുണമായി മരിച്ചത്.
ബഥേല്‍ ജംഗ്ഷന് സമീപം കൊച്ചുപുരയ്ക്കല്‍ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണ് ബുധനാഴ്ച രാവിലെ തീപിടിച്ചത്. രാവിലെ എട്ടുമണിക്ക് അടുക്കളയില്‍ ഗ്യാസ് സ്റ്റൗവിന്റെ റഗുലേറ്റര്‍ സിലിണ്ടറില്‍ ഘടിപ്പിക്കുമ്പോള്‍ വാതകം ചോര്‍ന്നതാണ് അപകട കാരണം.
വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലണ്ടറിന്റെ അടപ്പ് തുറന്നതോടെ ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റി. ഗ്യാസ് കുറ്റി സൂക്ഷിച്ചിരുന്ന മുറിയുടെ എതിര്‍ വശത്തെ മുറിയിലാണ് ഇന്ദിര ഇരുന്നത്. രണ്ടുമുറിക്കും മധ്യത്തിലുളള മുറിയില്‍ അടുപ്പ് കത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് പടര്‍ന്ന തീ ഇന്ദിര ഇരുന്ന മുറിയിലേക്ക് ആളിക്കത്തി. മറ്റു ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും ഇന്ദിരയ്ക്ക് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഹോട്ടലിലേക്കുള്ള ചെറിയ റോഡിലേക്ക് വാഹനം എത്തിക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ ചെറിയവാഹനം എത്തിച്ച് 8.30 മണിയോടെയാണ് തീ നിയന്ത്രിച്ചത്. ഗുരുതരമായി പൊളളലേറ്റ ഇന്ദിരയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു. സംസ്‌കാരം പിന്നീട്. മകന്‍: അരുണ്‍ സി. പിളള.
Keywords: Woman dies cooking gas cylinder explosion, News, Politics, Local-News, Dies, Dead, Obituary, Hospital, Treatment, Injured, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.