ഭര്‍ത്താവിനും 2 വയസുകാരനായ മകന്റെയും കണ്‍മുന്നില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡിനിടെ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ഛണ്ഡീഗഡ്: (www.kvartha.com 15.02.2018) അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വാഹനത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും രണ്ടുവയസുകാരനായ മകനും ബന്ധുക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതി ദാരുണമായി മരിച്ചത്. ഛണ്ഡീഗഡിലെ പിഞ്ചോറിലുള്ള യാദവീന്ദ്ര ഗാര്‍ഡന്‍സ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. പഞ്ചാബിലെ ബത്തീന്ദ സ്വദേശിനിയായ പുനീത് കൗര്‍(28) ആണ് അപകടത്തില്‍ മരിച്ചത്.

കുടുംബത്തോടൊപ്പം പാര്‍ക്കിലെത്തിയ പുനീത് ഗോ കാര്‍ട്ട് എന്നറിയപ്പെടുന്ന വാഹനത്തില്‍ കയറി. ഇവരുടെ ഭര്‍ത്താവ് അമര്‍ജിത്ത് സിംഗും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വേഗത്തില്‍ ഓടുകയായിരുന്ന കാറിന്റെ ചക്രത്തിനിടയില്‍ യുവതിയുടെ തലമുടി കുരുങ്ങുകയായിരുന്നു. ശിരോചര്‍മ്മം വേര്‍പെട്ട് ഗുരുതരവാസ്ഥയിലായ പുനീത് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. കര്‍ഷകനായ അമര്‍ജിത്ത് സിംഗും കുടുംബവും പിഞ്ചോറിലെ കാഴ്ച കാണാന്‍ എത്തിയതായിരുന്നു.

 ഭര്‍ത്താവിനും 2 വയസുകാരനായ മകന്റെയും കണ്‍മുന്നില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡിനിടെ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

അമര്‍ജിത്ത് ആണ് വണ്ടി ഓടിച്ചിരുന്നത്. പുനീത് ലെഫ് റ്റ് സൈഡില്‍ ആണ് ഇരുന്നിരുന്നത്. ഇവരുടെ രണ്ടുവയസുകാരനായ മകനെ ബന്ധുവിന്റെ കൂടെ നിര്‍ത്തിയാണ് ഇരുവരും വണ്ടിയില്‍ കയറിയത് . റൈഡിനിടെ പൂനത്തിന്റെ തലമുടി കാറിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ പുനീത് നിലവിളിച്ചു. വണ്ടി നിര്‍ത്തിയെങ്കിലും പുനീതിന്റെ തലയില്‍ നിന്നും ഹെല്‍മറ്റ് താഴെ പോയിരുന്നു.

അപ്പോഴേക്കും ബോധം നഷ്ടപ്പെട്ട പുനീതിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചുകുള സെക്ടര്‍ ആറിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

പുനീത് കൗര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. എന്നാല്‍ ഇവര്‍ റൈഡിനിടെ നീളമുള്ള മുടി ഒതുക്കാന്‍ ശ്രമിച്ചില്ല. അത് വിടര്‍ത്തിയിടുകയായിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ മുടി ടയറില്‍ കുടുങ്ങുകയായിരുന്നുവെന്ന് പിഞ്ചോര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുഖ് ബീര്‍ സിംഗ് പ്രതികരിച്ചു. ഇതാണ് അപകടത്തിനിടയാക്കിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗോ കാര്‍ട്ടില്‍ കയറുന്നവര്‍ക്കെല്ലാം ഹെഡ് ഗിയര്‍ അടക്കമുള്ള സുരക്ഷാ കവചങ്ങള്‍ നല്‍കാറുണ്ടെന്നും, ഇത് ഉറപ്പു വരുത്തുന്നതിനായി ഒരു ജീവനക്കാരനെ നിയമിച്ചിട്ടും വീഴ്ച സംഭവിച്ചത് നടുക്കമുളവാക്കുന്നതാണെന്ന് പാര്‍ക്ക് മാനേജര്‍ നീരജ് ഗുപ്ത പ്രതികരിച്ചു. ഹരിയാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള യാദവീന്ദ്ര ഗാര്‍ഡന്‍സിന്റെ നടത്തിപ്പവകാശം 2013 മുതല്‍ സ്വകാര്യ വ്യക്തിക്കാണ് നല്‍കിയിട്ടുള്ളത്. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Woman dies as her hair gets entangled in go-kart, Obituary, Panjab, News, Family, Passengers, Accidental Death, Hospital, Treatment, Death, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia