മംഗളൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി, തലോറ സ്വദേശിനി ജീജയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്

 
Photo of V.V. Jeeja, the deceased woman.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. തളിപ്പറമ്പ് തലോറ കോറോത്ത് വളപ്പില്‍ വീട്ടില്‍ വി.വി. ജീജ (36) യാണ് മരിച്ചത്. യുവതിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Aster mims 04/11/2022

സംഭവം ഇങ്ങനെ 

മംഗളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജീജ. ജനുവരി 22-നാണ് ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായി. 

തുടർന്ന് 24-ാം തീയതി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

ചികിത്സാ പിഴവെന്ന് പരാതി 

ശസ്ത്രക്രിയയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. 

സംസ്കാരം ബുധനാഴ്ച 

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ (പരിയാരം) എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് തലോറയിൽ സംസ്‌ക്കരിക്കും. ഇതിന് മുന്നോടിയായി രാവിലെ 11 മണി മുതല്‍ 12 വരെ തലോറ എ.കെ.ജി സ്മാരക കലാസമിതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

കുടുംബം 

തലോറയിലെ ഓട്ടോറിക്ഷ  ഡ്രൈവറായ വി. വിനോദാണ് ജീജയുടെ ഭർത്താവ്. പരേതനായ ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകളാണ്. മകന്‍: ദേവനന്ദ്.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: V.V. Jeeja (36), a native of Talora, Thaliparamba, passed away following a surgery at Father Muller's Hospital in Mangaluru. Relatives have alleged medical negligence as the cause of death. The funeral will be held on Wednesday.

#Thaliparamba #Kannur #Mangaluru #MedicalNegligence #DeathNews #KeralaNews #Talora

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia