ഡോക്ടറുടെ അനാസ്ഥ; പ്രസവത്തിനിടയില്‍ ചോരവാര്‍ന്നൊഴുകി യുവതി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡോക്ടറുടെ അനാസ്ഥ; പ്രസവത്തിനിടയില്‍ ചോരവാര്‍ന്നൊഴുകി യുവതി മരിച്ചു
മുംബൈ : പ്രസവത്തിനൊപ്പം ചോരവാര്‍ന്നൊഴുകിയ യുവതി ദാരുണമായി മരിച്ചു. വിറാറിലെ ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ചയാണ് സംഭവം.

ഉന്നതി ഗൗരവ് എന്ന 20കാരിയാണ് മരിച്ചത്. പ്രസവരോഗ വിദഗ്ദ്ധയുടെ സാന്നിധ്യമില്ലാതെ പ്രസവമെടുത്തപ്പോഴുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈദ്യുതി വിതരണം നിലച്ചതുമൂലം മെഴുകുതിരി വെളിച്ചത്തിലാണ് പ്രസവമെടുത്തതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

യുവതിയെ ലേബര്‍ റൂമിലേക്ക് കൊണ്ട് പോയപ്പോള്‍ വൈദ്യവിദ്യാര്‍ത്ഥികളും ഒരു മിഡ്‌വൈഫും മാത്രമാണുണ്ടായിരുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും സഹോദരി പ്രീതി പറഞ്ഞു. വയറ്റില്‍ രണ്ട് കുട്ടികളുണ്ടെന്ന് പ്രസവത്തിന് മുമ്പ് മിഡ് വൈഫ് ഉന്നതിയോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് നേരത്തെ തങ്ങള്‍ വിവരം കിട്ടിയിരുന്നില്ലെന്നും പ്രീതി പറയുന്നു.

പ്രസവത്തിനൊപ്പം മറുപിള്ള വലിച്ചെടുത്തതാണ് രക്തസ്രാവത്തിനിടയാക്കിയതെന്നും മറുപിള്ളയ്‌ക്കൊപ്പം ഗര്‍ഭപാത്രവും പുറത്തുചാടിയതാണ് മരണ കാരണമെന്നും സംശയിക്കപ്പെടുന്നു. രംഗം കണ്ട് ഭയന്ന ആശുപത്രി അധികൃതര്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം താറുമാറായതും മരണത്തിനാക്കം കൂട്ടി.

പ്രസവമെടുത്തപ്പോഴുണ്ടായ വീഴ്ചമൂലമാണ് യുവതി മരിച്ചതെന്ന് ഹെല്‍ത്ത് സെന്ററിലെ ഡോ. സ്വാതി പരബ് പറഞ്ഞു. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ രണ്ട് കുട്ടികള്‍ വയറ്റിലുള്ളതായി കാണപ്പെട്ടിട്ടുമില്ല. സംഭവത്തെ തുടര്‍ന്ന് ശബ്‌നം ഖാന്‍ എന്ന നഴ്‌സിനോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രസവ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശരദ് ഗെയ്ക്ക്‌വാഡിനെതിരെ വകുപ്പ്തല അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Keywords:  Mumbai, National, Obituary, Doctor, Woman 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia