Tragedy | വീട്ടുപറമ്പിൽ നിന്നും ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്
തളിപ്പറമ്പ്: (KVARTHA) ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പ് കരിമ്പം സ്വദേശിനി ടി വി ചന്ദ്രമതിയാണ് (70) മരിച്ചത്. രണ്ടു ദിവസം മുൻപ് വീട്ടുപറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുമ്പോഴാണ് ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്.
ഗുരുതരമായ നിലയിൽ ആരോഗ്യ സ്ഥിരി മോശമായതിനെ തുടർന്ന് ചന്ദ്രമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസമായി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്.
ഇവരെ ദേഹമാസകലം തേനീച്ച കുത്തി പരുക്കേൽപ്പിച്ച നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.
#beessting #accident #kerala #taliparamba #tragedy #elderly #news #india #jackfruit