പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

അങ്കമാലി: (www.kvartha.com 29.09.2021) പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മൂക്കന്നൂര്‍ - തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15 മണിയോടെയാണ് അപകടം.

അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിതയാണ് (35) ദാരുണമായി മരിച്ചത്. മൂക്കന്നൂര്‍ എം എ ജി ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപെര്‍ പെട്ടെന്ന് ബ്രേകിടുകയായിരുന്നു. ഇതോടെ സുനിതയുടെ സ്‌കൂടെര്‍ ടിപെറിന് പിന്നില്‍ ഇടിച്ചുകയറി. അപകടത്തില്‍ തലയും മുഖവും തകര്‍ന്ന് ചോര വാര്‍ന്നൊഴുകി അവശനിലയിലായ സുനിതയെ ഉടന്‍ തന്നെ എം എ ജി ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  Woman died in scooter accident, Kochi, Accidental Death, Accident, Injury, Nurse, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia