ADVERTISEMENT
അബുദാബി: പ്രസവത്തെ തുടര്‍ന്ന് അബുദാബിയില്‍ കണ്ണൂര്‍ യുവതി മരിച്ചു. മാട്ടൂല്‍ ഏഴോത്തെ റുക്‌സാന (32)യാണ് പ്രസവത്തെത്തുടര്‍ന്നു മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് മേയ് 23 മുതല്‍ റുക്‌സാന അബോധാവസ്ഥയിലായിരുന്നു.
മയ്യത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കബറടക്കം പിന്നീടു നാട്ടില്‍. അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ വാദിഹുദ മാനേജര്‍ മുസ്തഫ ഇബ്രാഹിം-താഹിറ ദമ്പതികളുടെ മകളാണ്. ഏഴോത്തെ പി.ടി.അബ്ദുല്ലയാണ് ഭര്‍ത്താവ്. മക്കള്‍: വഫ, അബ്ദുല്‍ റഹിമാന്‍, സയാന്‍(13 ദിവസം). സഹോദരങ്ങള്‍: ഹസീന, മുഹ്‌സീന, നദീര്‍. റുക്‌സാനയുടെ മരണം ബന്ധുക്കളെയും സുഹൃത്തുകളെയും കണ്ണീരിലാഴ്ത്തി.
Keywords: Abu Dhabi, Gulf, Obituary, Woman, Delivery
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

