ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണ് ചില്ലുകള്‍ ദേഹത്ത് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം; സംഭവം ബാങ്കിലേക്ക് ഓടിക്കയറുന്നതിനിടെ
Jun 15, 2020, 16:13 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 15.06.2020) ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണ് ചില്ലുകള്‍ ദേഹത്ത് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. ചേരാനെല്ലൂര്‍ കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന (46) ആണ് മരിച്ചത്. ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ വച്ചാണ് അപകടം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാങ്കിലേക്ക് ഓടി കയറിയ ബീന ചില്ലിലേക്ക് വീഴുകയും ദേഹത്ത് ചില്ലുകഷണങ്ങള്‍ തുളച്ചു കയറുകയുമായിരുന്നു.
ബാങ്കിലെ നടപടിക്രമങ്ങള്‍ക്കിടെ എന്തോ എടുക്കാനായിരിക്കണം, തിരികെ പുറത്തേക്ക് ഓടിപ്പോകുന്നതിനിടെ, മുന്‍വശത്തെ ഗ്ലാസില്‍ ബീന ഇടിച്ച് വീഴുകയായിരുന്നു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്.
ഇടിയുടെ ആഘാതത്തില്‍ കൈ കുത്തി അവര്‍ എഴുന്നേറ്റ് നിന്നു. അപ്പോഴേക്കും ബാങ്ക് ജീവനക്കാര്‍ അടക്കം ബാങ്കിലുണ്ടായിരുന്നവര്‍ ഓടി വന്നു. അവരെ എഴുന്നേല്‍പിച്ച് മാറ്റി നിര്‍ത്തുമ്പോഴേക്കും അവരുടെ ദേഹത്ത് നിന്ന് ചോര വാര്‍ന്ന് വീഴുന്നുണ്ടായിരുന്നു.
ഗുരുതരമായി ദേഹമാകെ ചില്ല് തറച്ച് പരിക്കേറ്റ ബീനയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ ബീനയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Woman died by piercing broken glass door in a bank branch at perumbavoor, Kochi, News, Local-News, Woman, Dead, Accidental Death, Dead Body, hospital, Treatment, Bank, Kerala, Obituary.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.