SWISS-TOWER 24/07/2023

Dead | നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു: പേ വിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍; കടിയേറ്റത് 8 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പേരാമ്പ്രയില്‍ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. ഇവര്‍ പേ വിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്തിരുന്നുവെന്നും എന്നിട്ടും മരണം സംഭവിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലില്‍വച്ച് ചന്ദ്രികയ്ക്ക് നായയുടെ കടിയേറ്റത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേര്‍ക്ക് അന്നേദിവസം തന്നെ നായയുടെ കടിയേറ്റിരുന്നു. മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

Dead | നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു: പേ വിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍;  കടിയേറ്റത് 8  പേര്‍ക്ക്

വാക്‌സിനെടുത്തിട്ടും കേരളത്തില്‍ ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്. അതേസമയം മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.

പേരാമ്പ്ര താലൂക് ആശുപത്രിയില്‍ നിന്നാണ് ചന്ദ്രിക ആദ്യ വാക്‌സിന്‍ എടുത്തത്. മെഡികല്‍ കോളജില്‍നിന്ന് രണ്ടാമത്തെ വാക്‌സിനും സ്വീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ചന്ദ്രികയ്ക്ക 15 ദിവസം മുന്‍പ് പനിയും ജലദോഷവും തലവേദനും അനുഭവപ്പെട്ടതോടെ വീണ്ടും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് സ്ഥിതി വഷയളായതിനെ തുടര്‍ന്ന് അവിടെനിന്ന് മെഡികല്‍ കോളജിലേക്കു മാറ്റി. മെഡികല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഒരു വാക്‌സിന്‍ കൂടെ എടുക്കാന്‍ ബാക്കിയുണ്ടായിരുന്നുവെന്നാണ് വിവരം.

Keywords: Woman died after stray dog bite, Kozhikode, News, Dog, Attack, Hospital, Treatment, Dead, Obituary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia