മാളിന്റെ നാലാം നിലയില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാളിന്റെ നാലാം നിലയില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി
ജയ്പൂര്‍ : ജോത്‌വാരയിലെ പ്രശസ്തമായ ട്രിടോണ്‍ മാളിന്റെ നാലാം നിലയില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി. 

മീനാ ശര്‍മ്മ (36) ആണ്‌ നൂറുകണക്കിനാളുകള്‍ക്ക് മുന്‍പില്‍ പിടഞ്ഞുമരിച്ചത്. തിങ്കളാഴ്ച ഒരു മണിയോടെ മാളിലെത്തിയ മീന നാലാം നിലയിലും അഞ്ചാം നിലയിലുമായി കുറച്ചുസമയം ചുറ്റിനടന്നു. ഇതിനിടയില്‍ മറ്റാരുടേയും ശ്രദ്ധയില്‍പെടാതെ മീന താഴേക്കെടുത്ത് ചാടുകയായിരുന്നു.

 തറയില്‍ തലയടിച്ചുവീണയുടനെ മരണവും സംഭവിച്ചിരുന്നു. ഇവരുടെ പക്കല്‍നിന്നും പോലീസിന്‌ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന്‌ കത്ത് വ്യക്തമാക്കുന്നു. സങ്കനേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ വിനോദ് ശര്‍മ്മയാണ്‌ മീനയുടെ ഭര്‍ത്താവ്.
Keywords:  Suicide, Woman, Jaipur, National, Obituary, Building


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia