ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ ഭാര്യയെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

 


വഞ്ചിയൂര്‍: (www.kvartha.com 29.05.2021) ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ ഭാര്യയെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലാണ് അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ താമസിക്കുന്ന ബിന്ദു(35) മകള്‍ ദേവയാനി(8) എന്നിവരാണ് മരിച്ചത്.

ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ ഭാര്യയെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക് ആണ് ബിന്ദു. കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ ഇതേ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിച്ചിരുന്നു.

തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പൊലീസും നടത്തിയ തിരച്ചിലിൽ കിണറ്റില്‍
നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  News, Kerala, State, Death, Obituary, Woman, Husband, Daughter, Woman and her daughter were found dead in well. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia