'കരുത്തനും ആരോഗ്യവാനുമായ ഒരു ചെറുപ്പക്കാരന്‍ എങ്ങനെ വളരെ പെട്ടെന്ന് മരണപ്പെടും?'; ആര്യന്‍ ഖാന്‍ ഉള്‍പെട്ട ആഡംബര കപ്പലിലെ ലഹരി കേസിലെ സാക്ഷിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍കാര്‍
Apr 3, 2022, 08:54 IST
മുംബൈ: (www.kvartha.com 03.04.2022) ബോളിവുഡ് സൂപെര്‍താരം ശാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെട്ട ആഡംബര കപ്പലിലെ ലഹരി വേട്ട കേസിലെ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത ആരോപിപിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍. പ്രഭാകര്‍ സെയിലിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മരണത്തെ പിന്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ഉയര്‍ന്ന് വരുന്നത്.
'കരുത്തനും ആരോഗ്യവാനുമായ ഒരു ചെറുപ്പക്കാരന്‍ എങ്ങനെ വളരെ പെട്ടെന്ന് മരണപ്പെടും?'- മന്ത്രി ചോദിച്ചു. ഹൃദയാഘാതം മൂലമാണ് ദൃക്സാക്ഷിയായ പ്രഭാകര്‍ സെയില്‍ മരണപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ മരണം സംസ്ഥാന ഡിജിപി അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മുംബൈയിലെ ചെമ്പൂരില്‍ സ്വവസതിയില്‍ 37കാരനായ സെയിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് സെയിലിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു.
ലഹരി മരുന്ന് കേസില്‍, ദേശീയ ക്രൈം ബ്യൂറോ അന്വേഷിക്കുന്ന മറ്റൊരു ദൃക്സാക്ഷി കിരണ്‍ ഗോസാവിയുടെ ബോഡിഗാര്‍ഡാണ് താനെന്ന് സലില്‍ അവകാശപ്പെട്ടിരുന്നു. ഗോസാവിയും ആര്യനും 25 കോടിയുടെ കേസ് ഒത്തുതീര്‍ക്കല്‍ കരാര്‍ സംസാരിക്കുന്നത് കേട്ടതായി സെയില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ 20 പേരില്‍ 2 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും 18 പേര്‍ ജാമ്യത്തിലുമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.