Elephant Attack | ചെറുപുഴയുടെ കണ്ണീരോര്‍മയായി എബിന്‍; കാട്ടാനക്കലിയില്‍ പൊലിഞ്ഞത് 22 വയസുകാരന്‍

 


ADVERTISEMENT

ചെറുപുഴ: (www.kvartha.com) കണ്ണൂരിന്റെ മലയോര ഗ്രാമത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. 22 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടത് മലയോര ഗ്രാമവുമായ ചെറുപുഴയെ നടുക്കത്തിലാഴ്ത്തി. ചെറുപുഴ രാജഗിരി വാഴക്കുണ്ടം സെവന്‍സ് സ്വദേശിയായ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
          
Elephant Attack | ചെറുപുഴയുടെ കണ്ണീരോര്‍മയായി എബിന്‍; കാട്ടാനക്കലിയില്‍ പൊലിഞ്ഞത് 22 വയസുകാരന്‍

രാജഗിരി തച്ചിലടത്ത് ഡാര്‍വിന്റെ കൃഷിയിടത്തിലാണ് ബുധനാഴ്ച പുലര്‍ചെ ആറുമണിയോടെ എബിനെ അതീവഗുരുതരമായ നിലയില്‍ തലയ്ക്കും നെഞ്ചിനും കൊമ്പുകൊണ്ടുളള കുത്തും ചവിട്ടുമേറ്റ നിലയില്‍ കണ്ടെത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൊലയാളി ആനയെ തുരത്തിയ ശേഷം എബിനെ ആദ്യം ചെറുപുഴ സഹകരണാശുപ്രതിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് ഹോടെല്‍ മാനജ്മെന്റ് കോഴ്സ് പഠിക്കുകയായിരുന്ന എബിന്‍ ഈസ്റ്റര്‍ അവധിക്കായി ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

കാറ്ററിങ് ജോലി കഴിഞ്ഞു സുഹൃത്തിനെ രാജഗിരിയിലെ വീട്ടില്‍ കൊണ്ടുപോയി വിട്ടുമടങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ബൈക് പോകാത്ത സ്ഥലമായതിനാല്‍ ബൈക് റോഡരികില്‍ നിര്‍ത്തി വെച്ചു നടന്നു പോവുകയായിരുന്നു. രാജഗിരിയിലെ തച്ചിലേടത്ത് ഡാര്‍വിന്റെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് ആന ആക്രമിക്കുന്നത്. കൃഷിയിടത്തില്‍ ആന നില്‍ക്കുന്നതറിയാതെ എബിന്‍ ആനയുടെ മുന്‍പില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബഹളവും കരച്ചിലും കേട്ടെത്തിയ നാട്ടുകാരാണ് എബിനെ ആശുപത്രിയിലെത്തിച്ചത്.

പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ എബിന്‍ മരണമടഞ്ഞത്. സംഭവത്തില്‍ കാട്ടാനശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണാത്ത വനംവകുപ്പിനെതിരെ പ്രദേശവാസികളില്‍ രോഷമുയര്‍ന്നിട്ടുണ്ട്. മലയോര കര്‍ഷകര്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ മുന്‍കയ്യെടുത്ത് സൗരോര്‍ജവേലി സ്ഥാപിച്ചിരുന്നുവെങ്കിലും തകരാറിലാവുകയായിരുന്നു.

Keywords: Found-Dead, Elephant-Attack-News, Wild-Animal-News, Kerala News, Kannur News, Malayalam News, Wild elephant kills Kannur youngster.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia