SWISS-TOWER 24/07/2023

Panchayath Member Found Dead | കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം ആളൊഴിഞ്ഞ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

 


ADVERTISEMENT


വയനാട്: (www.kvartha.com) ഗ്രാമപഞ്ചായത്തംഗത്തെ ആളൊഴിഞ്ഞ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ശശിധരന്‍ ആണ് മരിച്ചത്. ചിത്രമൂലയിലെ സിപിഎം മെമ്പറാണ് ശശിധരന്‍. ഇയാളുടെതന്നെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
Aster mims 04/11/2022

Panchayath Member Found Dead | കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം ആളൊഴിഞ്ഞ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍


ഏറെ നേരമായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെ പരിസരവാസികള്‍ ആളൊഴിഞ്ഞ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords: News,Kerala,State,Wayanad,Death,Found Dead,Local-News,Obituary, Wayanad Kaniyambetta panchayath member found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia