Bike Accident | ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സൂക്ഷിക്കുക! ബൈകിൽ സഞ്ചരിക്കുന്നതിനിടെ പർദ ടയറിൽ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം; വീഡിയോ വൈറൽ
May 19, 2022, 20:18 IST
ഹൈദരാബാദ്: (www.kvartha.com) ബൈകിൽ സഞ്ചരിക്കുന്നതിനിടെ പർദ ടയറിൽ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു. ഹൈദരാബാദിലെ യാചരത്തിൽ 18 കാരിയായ പെൺകുട്ടിയും സഹോദരനും ബൈകിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ബൈക് മറിഞ്ഞെങ്കിലും സഹോദരൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പലരും വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ് നൽകുന്നു.
ദാരുണമായ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ടിഎസ്ആർടിസി മാനജിംഗ് ഡയറക്ടർ വിസി സജ്ജനാർ ട്വീറ്റ് ചെയ്തു, 'സ്ത്രീകളേ, പെൺകുട്ടികളേ, നിങ്ങൾ ബൈകിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കുക', അദ്ദേഹം കുറിച്ചു. ഈ സംഭവം റോഡ് സുരക്ഷയെക്കുറിച്ചുള്ള ചർചകൾക്കും തുടക്കമിട്ടു. ഇതിനുശേഷം നിരവധി ബോധവൽകരണ വീഡിയോകൾ ഓൺലൈനിൽ പലരും പങ്കുവെക്കുന്നുണ്ട്.
അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പലരും വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ് നൽകുന്നു.
మహిళలు, యువతులు బైక్ వెనుక కూర్చున్నప్పుడు జర పైలం..!!! @HiHyderabad @siddipetcp @spsircilla @cpwrl @KhammamCp @HYDTP @oneindiatelugu @NewsmeterTelugu @News18Telugu @ntdailyonline @RachakondaCop @Rachakonda_tfc @iAbhinayD #RoadAccident #RoadSafety #TSRTCRoadSafety pic.twitter.com/cfwJ2SfZR5
— V.C Sajjanar IPS MD TSRTC Office (@tsrtcmdoffice) May 19, 2022
ദാരുണമായ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ടിഎസ്ആർടിസി മാനജിംഗ് ഡയറക്ടർ വിസി സജ്ജനാർ ട്വീറ്റ് ചെയ്തു, 'സ്ത്രീകളേ, പെൺകുട്ടികളേ, നിങ്ങൾ ബൈകിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കുക', അദ്ദേഹം കുറിച്ചു. ഈ സംഭവം റോഡ് സുരക്ഷയെക്കുറിച്ചുള്ള ചർചകൾക്കും തുടക്കമിട്ടു. ഇതിനുശേഷം നിരവധി ബോധവൽകരണ വീഡിയോകൾ ഓൺലൈനിൽ പലരും പങ്കുവെക്കുന്നുണ്ട്.
Keywords: News, National, Top-Headlines, Video, Accident, Bike, Girl, Hyderabad, Telangana, Obituary, Died, Accidental Death, Viral, Watch: Girl dies after her burqa got stuck in a bike wheel in Hyderabad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.