വനത്തിനുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ 

 
Image reflecting police investigation and forest area in Wadakkanchery

Photo: Special Arrangement, Enhanced by GPT

ADVERTISEMENT

● മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു
● വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ കാണാതാവുന്നത്, സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു
● പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
● നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

തൃശൂർ: (KVARTHA) കാണാതായ ഡ്രൈവറുടെ മൃതദേഹം വടക്കാഞ്ചേരി ഫോറസ്റ്റ് അതിർത്തിയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബുവിനെ (52) യാണ് വെള്ളിയാഴ്ച (സെപ്റ്റംബർ 18) രാവിലെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു.

Aster_MIMS

വാഹനം ഉപേക്ഷിച്ച നിലയിൽ

വ്യാഴാഴ്ച (സെപ്റ്റംബർ 17) ഉച്ചയോടെയാണ് ഇയാളെ കാണാതാവുന്നത്. തുടർന്ന് ഇയാളുടെ സഹപ്രവർത്തകർ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

വനമേഖലയിൽ തിരച്ചിൽ

തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ വനമേഖലയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അന്വേഷണം ഊർജിതം

സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 14416

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A 52-year-old driver named Babu from Killimangalam was found burnt to death in the Wadakkanchery forest area, Thrissur. Wadakkanchery police have launched a detailed investigation.

#Kvartha #ThrissurNews #WadakkancheryPolice #CharredBodyFound #CrimeNews #KeralaPolice #MalayalamNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia