Ibrahim Musliyar | വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ അന്തരിച്ചു; വിടവാങ്ങിയത് കര്‍മശാസ്ത്ര മേഖലയിൽ അഗ്രഗണ്യനായ ഇസ്ലാമിക പണ്ഡിതൻ; പ്രഭാഷണ വേദികളിലും നിറസാന്നിധ്യം; സ്നേഹ ലാളനയും വാത്സല്യവും പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന് പാണക്കാട് മുനവ്വറലി തങ്ങൾ
Jul 3, 2023, 13:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ (82) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർചെയാണ് വിടവാങ്ങിയത്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4.30 മണിയോടെ പറമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മയ്യിത്ത് നിസ്കാരവും പൊതുദർശനവും വില്യാപ്പള്ളി മലാറക്കൽ മസ്ജിദ് അങ്കണത്തിലാണ് നടക്കുന്നത്. വൈകുന്നേരം നാല് മണി വരെയാണ് പൊതുദർശനം.
കര്‍മശാസ്ത്ര മേഖലയിൽ അഗ്രഗണ്യനായ പണ്ഡിതനെയാണ് ഇബ്രാഹിം മുസ്ലിയാരുടെ വിയോഗത്തോടെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയ്ക്ക് നഷ്ടമായത്. സമസ്തയുടെ മണ്മറഞ്ഞ സാരഥികൾക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം മുസ്ലിയാർ പ്രഭാഷണ വേദികളിലും അറിവിന്റെ സാഗരം തീർത്ത് സദസിനെ കയ്യിലെടുത്തിരുന്ന വ്യക്തിത്വമായിരുന്നു.
1941ല്‍ വില്യാപ്പള്ളി പിലാവുള്ളതില്‍ അഹ്മദ് - കാഞ്ഞിരക്കുനി ആഇശ ദമ്പതികളുടെ മകനായി ജനിച്ച ഇബ്രാഹിം മുസ്ലിയാര് മൂന്ന് പതിറ്റാണ്ടോളമായി സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്. ജാമിഅ നൂരിയ്യയില്‍ പഠിച്ച് സയ്യിദ് അബ്ദുർ റഹ്മാൻ ബാഫഖി തങ്ങളില്‍ നിന്നാണ് ഫൈസി ബിരുദം ഏറ്റുവാങ്ങിയത്. ചെക്യാട് മുണ്ടോളി പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ കോളജ്, സ്വന്തം മഹല്ലായ മാറക്കല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ഏറെക്കാലം മുദരിസായി സേവനം ചെയ്തു.
ഭാര്യ: ഇടവംതോടി ആഇശ. മക്കള്‍: മുനീര്‍ (ദുബൈ), സൈനബ്, സാജിദ, ത്വാഹിറ, ഹാജറ. മരുമക്കള്‍: അബൂബകര്‍ മലോല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഹകീം, റിയാസ്, ഹാജറ. സഹോരങ്ങള്‍: സൂപ്പി, ഹസൈനാര്‍, മൊയ്തീന്, മൂസ ഹാജി, അബ്ദുല്ല, കുഞ്ഞാമി, ബീഫാത്വിമ. ഖബറടക്കം വൈകീട്ട് 4.30 ന് പറമ്പിൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
അനുശോചിച്ച് പ്രമുഖർ
വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ല്യാരുടെ മരണത്തിൽ മത - സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. ഇബ്രാഹീം മുസ്ല്യാരുടെ വിയോഗം തീരാ നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വില്ല്യാപ്പള്ളി ഉസ്താദിന്റെ ഹജ്ജ് ക്ലാസ് ഉണ്ട് എന്ന് കേൾക്കുമ്പോൾ അത് കേൾക്കാനായി ഹാജിമാർ പല ദിക്കിൽ നിന്നും ഓടിയെത്തിയിരുന്നു.അത്രയും മനോഹരവും ലളിതവും സുന്ദരവുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹ ലാളനയും വാൽസല്യവും പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും മുനവ്വറലി തങ്ങൾ അനുസ്മരിച്ചു.
Keywords: News, Kozhikode, Kerala, Villiyappali Ibrahim Musliyar, Samastha, Obituary, Villiyappali Ibrahim Musliyar passed away. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.