Vikram Kirloskar | ടൊയോട വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ടൊയോട കിര്‍ലോസ്‌കറിന്റെ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബെംഗ്‌ളൂറിലെ ഹെബ്ബല്‍ ശ്മശാനത്തില്‍ ഉച്ചയ്ക്ക് 1 മണിക്കാണ് സംസ്‌കാരം. ഗീതാഞ്ജലി കിര്‍ലോസ്‌കറാണ് ഭാര്യ. മാനസി കിര്‍ലോസ്‌കര്‍ ഏകമകള്‍.
Aster_MIMS

വിക്രം കിര്‍ലോസ്‌കറിന്റെ മരണത്തില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം അനുശോചനം രേഖപ്പെടുത്തി.

Vikram Kirloskar | ടൊയോട വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം


'ടൊയോട കിര്‍ലോസ്‌കര്‍ മോടറിന്റെ വൈസ് ചെയര്‍മാന്‍ വിക്രം എസ് കിര്‍ലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങള്‍. ഈ വിഷമകരമായ ഘട്ടത്തില്‍ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് അപേക്ഷിക്കുന്നു'- ടൊയോട ട്വീറ്റ് ചെയ്തു.

Keywords:  News,National,India,New Delhi,Toyota,Death,Obituary,Business Man, Vikram Kirloskar, Toyota Kirloskar vice-chairman, dies of cardiac arrest at 64
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia