Sara Abubakar | പ്രശസ്ത നോവലിസ്റ്റ് സാറാ അബൂബക്കര്‍ അന്തരിച്ചു
Jan 10, 2023, 14:52 IST
കാസര്‍കോട്: (www.kvartha.com) പ്രശസ്ത എഴുത്തുകാരി സാറാ അബൂബക്കര്‍ അന്തരിച്ചു. മംഗ്ളൂറു വച്ച് ഉച്ചയ്ക്കായിരുന്നു കന്നട നോവലിസ്റ്റും ചെറു കഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കറിന്റെ അന്ത്യം. 86 വയസായിരുന്നു. കാസര്‍കോട് ചെമ്മനാട് സ്വദേശിനിയാണ്. മംഗ്ളൂരുവിലാണ് താമസം.
നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുള്ള സാറാ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉത്തരദേശം പത്രത്തിലടക്കം ഒരു കാലത്ത് നോവലുകള്‍ എഴുതിയിരുന്നു. കന്നടയിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്.
1936 ജൂണ്‍ 30 നായിരുന്നു ജനനം. 'ചന്ദ്രഗിരിയ തീരദല്ലി' എന്ന നോവല്‍ ഏറെ ശ്രദ്ധേയം. അത് ചന്ദ്രഗിരിക്കരയില് എന്ന പേരില്‍ സി രാഘവന് മലയാളത്തിലാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ ശബ്ദിച്ചിരുന്നു.
കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്സിക്യൂടീവ് എന്‍ജിനീയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട് റോഡിലെ അഡ്വ. അഹ് മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക), നാസര്‍ (ഫിഷറീസ് കോളജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗ്ളൂറു), ശംസുദ്ദീന്‍ (റിട. എന്‍ജിനീയര്‍). മരുമക്കള്‍: സബിയ, സകീന, സെയ്ദ, സബീന.
സഹോദരങ്ങള്‍: 1965ലെ ഇന്‍ഡ്യാ-പാകിസ്താന് യുദ്ധത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ മുഹമ്മദ് ഹാശിം, പരേതനായ പി അബ്ദുല്ല, പി മുഹമ്മദ് ഹബീബ്, ഡോ. പി ശംസുദ്ദീന്‍, അഡ്വ. പി അബ്ദുല്‍ ഹമീദ് (കാസര്‍കോട് നഗരസഭയുടെ ആദ്യ കൗണ്‍സിലിലെ സ്ഥിരം സമിതി അധ്യക്ഷന്‍).
Keywords: News,Kerala,State,kasaragod,Writer,Death,Obituary,Latest-News,Book, Veteran writer Sara Abubakar passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.