Chalapathi Rao | മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു

 



ഹൈദരാബാദ്: (www.kvartha.com) മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു. 78 വയസായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് മരണവിവരം അറിയിച്ചത്. തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ രവി ബാബു മകനാണ്. ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

എന്‍ ടി രാമറാവു, കൃഷ്ണ, അക്കിനേനി നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്‍ജുന്‍, പ്രഭാസ് തുടങ്ങിയവര്‍ക്കൊപ്പം വിലനായും സഹനടനായും വേഷമിട്ട നടനാണ് ചലപതി റാവു. 600-ലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. യമഗോള, യുഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബല്‍, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ, തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്.

Chalapathi Rao | മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മാതാവുമായ ചലപതി റാവു അന്തരിച്ചു


നാഗ ചൈതന്യ, നാഗാര്‍ജുന എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ബംഗര്‍ രാജുവാണ് പുറത്തിറങ്ങിയ അവസാനചിത്രം. 2020-ല്‍ ചതരംഗം എന്ന തെലുങ്ക് വെബ്‌സീരീസിലും വേഷമിട്ടു. ഏഴ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.

Keywords:  News,National,India,Hyderabad,Actor,Death,Cinema,Entertainment,Obituary, Veteran Telugu actor Chalapathi Rao passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia