Obituary | മുതിര്‍ന്ന ആര്‍എസ്എസ് ദേശീയ നേതാവ് മദന്‍ ദാസ് ദേവി അന്തരിച്ചു; '20 വര്‍ഷം എബിവിപി അഖിലേന്‍ഡ്യാ സംഘടനാ സെക്രടറിയായി പ്രവര്‍ത്തിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും രാഷ്ട്ര ഭക്തി പകര്‍ന്നു നല്‍കി'
Jul 24, 2023, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) മുതിര്‍ന്ന ആര്‍എസ്എസ് ദേശീയ നേതാവും മുന്‍ സഹസര്‍ കാര്യവാഹുമായ മദന്‍ ദാസ് ദേവി (81) അന്തരിച്ചു. ബെംഗളൂറിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 1.30 മുതല്‍ 4 മണി വരെ ബെംഗ്‌ളൂറിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തില്‍ മൃതദേഹം അന്ത്യദര്‍ശനത്തിന് വെക്കും. സംസ്‌കാരം ചൊവ്വ (25.07.2023) രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ പൂനെയില്‍ നടക്കും.

20 വര്‍ഷത്തിലധികം എബിവിപി അഖിലേന്‍ഡ്യാ സംഘടനാ സെക്രടറി ആയി പ്രവര്‍ത്തിച്ചിരുന്നു. മദന്‍ ദാസ് ദേവിയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു.
മുതിര്‍ന്ന പ്രചാരകായിരുന്ന മദന്‍ദാസ്ജിയുടെ വിയോഗം രാഷ്ട്രത്തിന് തീരാനഷ്ടമാണ്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും രാഷ്ട്ര ഭക്തി പകര്‍ന്നു നല്‍കി രാജ്യത്തിന് പുതിയ ദിശാബോധമുള്ള നേതൃത്വം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിദ്യാര്‍ഥി പരിഷത്തിനെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയാക്കി മാറ്റിയതില്‍ മദന്‍ദാസ് ജിയുടെ പങ്ക് ഏറെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നാടിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും കെ സുരേന്ദ്രന്‍ അറിയിച്ചു.
Keywords: News, National, National-News, Obituary, Obituary-News, Veteran RSS Pracharak, Madan Das Devi, Passes Away, Maharashtra, Veteran RSS Pracharak Madan Das Devi passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.