തിരുവനന്തപുരം: ആര്‍ എസ് പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. രാത്രി എട്ടു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച നടക്കും.ഭാര്യ: വൈജയന്തി, മക്കള്‍: വസന്ത് പങ്കജാക്ഷന്‍, ബിനു, ഡോക്ടര്‍ പി.വി. ഇന്ദു.
കെ. പങ്കജാക്ഷന്‍ രണ്ടു പതിറ്റാണ്ടുകാലം കേരള നിയമസഭാംഗമായിരുന്നു. 1976 മുതല്‍ അഞ്ചു മന്ത്രിസഭകളില്‍ അംഗമായി. പൊതുമരാമത്ത്, തൊഴില്‍, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1970ല്‍ ആദ്യമായി നിയമസഭയിലെത്തി. തിരുവനന്തപുരം രണ്ടില്‍ നിന്നായിരുന്നു ആദ്യജയം. 1977ല്‍ തിരുവനന്തപുരം വെസ്റ്റിനെയും 1980, 82, 87 വര്‍ഷങ്ങളില്‍ ആര്യനാടിനെയും പ്രതിനിധീകരിച്ചു. പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരന്റെ നിര്യാണത്തെ തുടര്‍ന്ന് 1976ലെ സി. അച്യുതമേനോന്‍ സര്‍ക്കാരില്‍ ആദ്യ മന്ത്രിയായി. എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, ഇ.കെ. നായനാര്‍ എന്നീ മന്ത്രിസഭകളിലും അംഗമായി. 1980ല്‍ ചീഫ് വിപ്പുമായി.
ഗവണ്‍മെന്റ് പ്രസ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്‌സ്, പൊതുമരാമത്ത് വകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായത്.
SUMMARY: SUMMARY: Former general secretary of RSP and former Minister of Kerala K. Pankajakshan, who had been admitted to the Medical College Hospital with age-related ailments, died on Tuesday. He was 84
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.