Leelavathi | മുതിര്‍ന്ന കന്നട നടി ലീലാവതി അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു

 


ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) മുതിര്‍ന്ന കന്നട നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വെള്ളിയാഴ്ച (08.12.2023) രാത്രി നെലമംഗലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അറന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയിലാണ് ജനിച്ചത്. മകന്‍ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. ലീലാവതിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.

16-ാം വയസില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ ടി രാമറാവു, എം ജി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

കന്നടയ്ക്ക് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും ലീലാവതി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധ നേടി.

Leelavathi | മുതിര്‍ന്ന കന്നട നടി ലീലാവതി അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു



Keywords: News, National, National-News, Obituary, Obituary-News, Leelavathi, Actress, Died, Cinema, Veteran, Kannada, Passes Away, CM Siddaramaiah, Condolence, Demise, Hospital, Sandalwood, Veteran Kannada actress Leelavathi passes away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia