SWISS-TOWER 24/07/2023

Tarun Majumdar | വിഖ്യാത ബംഗാളി സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു

 


ADVERTISEMENT

കൊല്‍കത: (www.kvartha.com) വിഖ്യാത ബംഗാളി സംവിധായകന്‍ തരുണ്‍ മജുംദാര്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍കതയിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മധ്യവര്‍ത്തി കുടുംബങ്ങളുടെ ജീവിതഗന്ധിയായ കഥകള്‍ വെള്ളിത്തിരയിലെത്തിച്ച സംവിധായകനായിരുന്നു അദ്ദേഹം.
Aster mims 04/11/2022

Tarun Majumdar | വിഖ്യാത ബംഗാളി സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു

1931 ജനുവരി എട്ടിന് ബ്രിടിഷ് ഇന്‍ഡ്യയിലെ ബംഗാള്‍ പ്രസിഡന്‍സിയില്‍ ജനിച്ച മജുംദാറിന്റെ പിതാവ് ബീരേന്ദ്രനാഥ് മജുംദാര്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.

'അലോര്‍ പിപാസ' എന്ന ചിത്രത്തിലൂടെ ബസന്ത ചൗധരിക്കൊപ്പമാണ് തരുണ്‍ മജുംദാറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ദിലീപ് മുഖോപാധ്യായ്, സചിന്‍ മുഖര്‍ജി എന്നിവര്‍ക്കൊപ്പം യാത്രിക് എന്ന സിനിമാ കൂട്ടായ്മയുടെ ഭാഗമായിരുന്നു തരുണ്‍ മജുംദാര്‍. 1963-ല്‍ യാത്രിക് വേര്‍പിരിഞ്ഞു.

ബാലികാ ബധു (1976), കുഹേലി (1971), ശ്രീമാന്‍ പൃഥ്വിരാജ് (1972), ഗണദേവത (1978) ദാദര്‍ കീര്‍ത്തി (1980) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഉത്തംകുമാര്‍, സുചിത്ര സെന്‍, ഛബ്ബി ബിശ്വാസ്, സൗമിത്ര ചാറ്റര്‍ജി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു.

നാല് ദേശീയ അവാര്‍ഡുകള്‍, ഏഴ് ബി എഫ്, ജെ എ(BFJA) അവാര്‍ഡുകള്‍, അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ആനന്ദലോക് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1990-ല്‍ രാജ്യം അദ്ദേഹത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു.

Keywords: Veteran Bengali director Tarun Majumdar passes away, Kolkata, News, Obituary, Cinema, Director, Dead, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia