Mithilesh Chaturvedi | ബോളിവുഡ് താരം മിതിലേഷ് ചതുര്‍വേദി അന്തരിച്ചു
Aug 4, 2022, 15:28 IST
ലക്നൗ: (www.kvartha.com) ബോളിവുഡ് താരം മിതിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
നാടകങ്ങളിലൂടെയാണ് മിതിലേഷ് ചതുര്‍വേദി കലാരംഗത്തെത്തിയത്. ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്, ഫിസ, കോയി മില്‍ഗയ, കിസ്നാ, ബണ്ടി ഓര് ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.
'സ്കാം' 1992 എന്ന വെബ് സീരിസിലെ കഥാപാത്രം അടുത്ത കാലത്ത് ശ്രദ്ധനേടിയിരുന്നു. ഫിസാ മേന്‍ തപിഷ്, ബന്ചാദാ തുടങ്ങിയവയാണ് അവസാന ചിത്രങ്ങള്‍.
സംസ്കാരം വൈകുന്നേരം വെര്‍സോവയിലെ ശ്മശാനത്തില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Keywords: Veteran actor Mithilesh Chaturvedi passes away in Lucknow, News, Bollywood, Cine Actor, Dead, Obituary, Hospital, Treatment, National.
പത്ത് ദിവസം മുന്‍പാണ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മിതിലേഷിനെ ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
നാടകങ്ങളിലൂടെയാണ് മിതിലേഷ് ചതുര്‍വേദി കലാരംഗത്തെത്തിയത്. ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്, ഫിസ, കോയി മില്‍ഗയ, കിസ്നാ, ബണ്ടി ഓര് ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.
'സ്കാം' 1992 എന്ന വെബ് സീരിസിലെ കഥാപാത്രം അടുത്ത കാലത്ത് ശ്രദ്ധനേടിയിരുന്നു. ഫിസാ മേന്‍ തപിഷ്, ബന്ചാദാ തുടങ്ങിയവയാണ് അവസാന ചിത്രങ്ങള്‍.
സംസ്കാരം വൈകുന്നേരം വെര്‍സോവയിലെ ശ്മശാനത്തില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Keywords: Veteran actor Mithilesh Chaturvedi passes away in Lucknow, News, Bollywood, Cine Actor, Dead, Obituary, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.