Krishna | പ്രശസ്ത നടന്‍ കൃഷ്ണ അന്തരിച്ചു; തെലുങ്ക് സൂപര്‍ താരം മഹേഷ് ബാബു മകനാണ്
Nov 15, 2022, 09:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) മുതിര്‍ന്ന നടന്‍ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ചെ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ നാലിനായിരുന്നു അന്ത്യം.
1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് മുഴുവന്‍ പേര്. 1960കളില്‍ തെലുങ്ക് സിനിമയിലെ സൂപര്‍ താരമായിരുന്നു. 1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു.
350 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനും നിര്‍മാതാവും കൂടിയാണ്. 2009ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. തെലുങ്ക് സൂപര്‍ താരം മഹേഷ് ബാബു മകനാണ്
ആദ്യ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിരാദേവി ഈ വര്‍ഷം സെപ്റ്റംബറിലാണ് മരിച്ചത്. മൂത്തമകന്‍ രമേഷ് ബാബു ജനുവരിയില്‍ മരിച്ചിരുന്നു. രണ്ടാം ഭാര്യയായിരുന്ന നടി വിജയ നിര്‍മല 2019ല്‍ മരിച്ചു. മറ്റു മക്കള്‍: പത്മാവതി, മഞ്ജുള, പ്രിയദര്‍ശിനി.
Keywords: News,National,Actor,Cinema,Cine Actor,Politics,Entertainment,Obituary,Top-Headlines,Death,Hyderabad, Veteran Actor Krishna, Mahesh Babu's Father, Dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


