Adoor Narendran | ആദ്യകാല ചലച്ചിത്ര നടനും എന്‍സിപി നേതാവുമായ അടൂര്‍ നരേന്ദ്രന്‍ അന്തരിച്ചു

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) ആദ്യകാല ചലച്ചിത്ര നടനും എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയിലെ മുതിര്‍ന്ന അംഗവുമായ അടൂര്‍ നരേന്ദ്രന്‍ അന്തരിച്ചു. 76 വസായിരുന്നു. 45 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറടി മണ്ണിന്റെ ജന്‍മിയാണ് നരേന്ദ്രന്റെ ആദ്യ ചിത്രം. 

ഐഎന്‍എല്‍സി സംസ്ഥാന വൈസ് പ്രസിഡന്റ്, അടൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, അടൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എസ് കൊല്ലം ജില്ലാ സെക്രടറി കൂടിയായിരുന്നു.
Aster_MIMS

Adoor Narendran | ആദ്യകാല ചലച്ചിത്ര നടനും എന്‍സിപി നേതാവുമായ അടൂര്‍ നരേന്ദ്രന്‍ അന്തരിച്ചു


നീലകണ്ണുകള്‍, മാന്യശ്രീ വിശ്വാമിത്രന്‍, ജീവിതം ഒരു ഗാനം, ചാരവലയം, മലയത്തിപ്പെണ്ണ്, വാടകഗുണ്ട, ക്രൈംബ്രാഞ്ച്, ക്രൂരന്‍, ചുവപ്പുനാട തുടങ്ങിയവയാണ് മറ്റ് സിനിമകള്‍.

Keywords:  News,Kerala,State,Pathanamthitta,Death,Obituary,Cinema,Actor, Veteran actor and NCP leader Adoor Narendran passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia