ബോളിവുഡ് നടന്‍ അവതാര്‍ കിഷന്‍ ഹംഗല്‍ അന്തരിച്ചു

 


ADVERTISEMENT

ബോളിവുഡ് നടന്‍ അവതാര്‍ കിഷന്‍ ഹംഗല്‍ അന്തരിച്ചു
മുംബയ്: മുതിര്‍ന്ന ബോളിവുഡ് നടന്‍ അവതാര്‍ കിഷന്‍ ഹംഗല്‍ എന്ന എ.കെ.ഹംഗല്‍ (95) അന്തരിച്ചു. കുളിമുറിയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റ അവതാര്‍ സാന്താക്രൂസിലെ പരേഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം.

അവതാര്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ഹംഗലിനെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. നമക് ഹരാം, ഷോലെ, ഷൗകിന്‍ ആന്റ് ഐന തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്. അടുത്തിടെ മധുബാല എന്ന ടെലിവിഷന്‍ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.  വിജയ് ഹംഗല്‍ മകനാണ്.

SUMMARY: Veteran actor Avtar Kishan Hangal,popularly known as AK Hangal, who was admitted to the Asha Parekh hospital in Santa Cruz, almost a week back, has passed away Sunday morning.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia