പ്രമുഖ പൂരക്കളി കലാകാരൻ വെള്ളൂർ പി നാരായണൻ നിര്യാതനായി

 
Photo of Velloor P Narayanan.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യുവജനോത്സവങ്ങളിലെ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്.
● കുണ്ടുവളപ്പിൽ തറവാട് കാരണവരായിരുന്നു.
● ഭാര്യ പരേതയായ തെക്കണ്ടത്തിൽ നാരായണി.
● സഹോദരൻ കെ വി ബാബു സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്.
● ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ പൊതുദർശനത്തിന് വെച്ചു.
● സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് സമുദായ ശ്മശാനത്തിൽ നടന്നു.

പയ്യന്നൂർ: (KVARTHA) പ്രമുഖ പൂരക്കളി കലാകാരനും സിപിഐ പ്രവർത്തകനുമായ വെള്ളൂർ പി നാരായണൻ (83) നിര്യാതനായി. കേരള ഫോക് ലോർ അക്കാദമി പൂരക്കളി ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 

പൂരക്കളി പരിശീലകനായും യുവജനോത്സവങ്ങളിലെയും മറ്റും മത്സരങ്ങളിലെ വിധികർത്താവായും കേരളത്തിലുടനീളം സജീവ സാന്നിധ്യമായിരുന്നു. കുണ്ടുവളപ്പിൽ തറവാട് കാരണവരാണ് പരേതൻ.

Aster mims 04/11/2022

ഭാര്യ: പരേതയായ തെക്കണ്ടത്തിൽ നാരായണി. മക്കൾ: അജിത (ആർ ജെ ഡി മഹിളാ വിഭാഗം കാസർകോട് ജില്ലാ പ്രസിഡണ്ട്, എടാട്ടുമ്മൽ), ടി സന്തോഷ് കുമാർ (ഇന്ത്യൻ നേവി ഏഴിമല), ടി വിനോദ് കുമാർ (കെഎസ്ഇബി), സജിന (നീലേശ്വരം).

മരുമക്കൾ: ധനലക്ഷ്മി (കണ്ണപുരം), പ്രസീന (അധ്യാപിക, ജിഎച്ച്എസ്എസ് തായന്നൂർ), കടവത്ത് വിനു (നീലേശ്വരം), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായണി, ദാമോദരൻ (റിട്ട. സീനിയർ സൂപ്രണ്ട്, ഗ്രാമവികസന വകുപ്പ്), കരുണാകരൻ, കെ വി ബാബു (സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ചന്ദ്രൻ, പരേതനായ സുകുമാരൻ.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വെള്ളൂർ ആർടിഒ പരിസരത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് സമുദായ ശ്മശാനത്തിൽ നടന്നു.

ഈ വാർത്ത ഷെയർ ചെയ്യുക.    

Article Summary: Poorakkali artist and CPI activist Velloor P Narayanan (83) passed away in Payyanur.

#Poorakkali #VelloorPNarayanan #Payyanur #Obituary #KeralaFolklore #CPI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script