വര്‍ഗീസ് കുര്യന്‍ അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  വര്‍ഗീസ് കുര്യന്‍ അന്തരിച്ചു
അഹമ്മദാബാദ്: ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ത്യയുടെ മില്‍ക്ക്മാന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്റെ അന്ത്യം
ഗുജറാത്തിലെ നദിയാദിലില്‍ പുലര്‍ച്ചെ ഒരു മണിയോടെ യായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നു ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡി അറിയിച്ചു.

ഭാര്യ മോളി. മകള്‍ നിര്‍മല കുര്യന്‍. ആനന്ദില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാല് മണിക്ക്.  എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ.

1921 നവംബര്‍ 26 നു കോഴിക്കോട്ടാണു വര്‍ഗീസ് കുര്യന്‍ ജനിച്ചത്. ചെന്നൈയിലെ ലയോള കോളേജില്‍ നിന്നു ബിരുദം നേടിയ ശേഷം മദ്രാസ് സര്‍വകലാശാല, ടാറ്റ സ്റ്റീല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലും പഠനം നടത്തി. പിന്നീട് അമേരിക്കയിലേക്ക് ഉപരിപഠനത്തിനു പോയി. മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കി. 1949 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. തുടര്‍ന്നു ഗുജറാത്തില്‍ ഡയറി എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

1965 ല്‍ വര്‍ഗീസ് കുര്യനെ ചെയര്‍മാനാക്കി നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി തീരുമാനിച്ചു. 'ഓപ്പറേഷന്‍ ഫ്‌ളഡ്' എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ ഗ്രാമ വികസന പദ്ധതിക്കു കുര്യന്‍ തുടക്കം കുറിച്ചു.
രാജ്യത്ത ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു വര്‍ഗീസ് കുര്യന്‍. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തിലാണു ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ആരംഭിക്കുന്നത്.

1973 ലാണു ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (അമൂല്‍) രൂപീകരിച്ചത്. 34 വര്‍ഷം ഇതിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. പത്തു മില്യണ്‍ ക്ഷീരകര്‍ഷകര്‍ ഇന്ന് ഇതില്‍ അംഗമാണ്. 2006 ല്‍ അമൂലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കുര്യന്‍ രാജിവച്ചു.

വര്‍ഗീസ് കുര്യന് 1963 ല്‍ മാഗ്‌സസെ അവാര്‍ഡ് ലഭിച്ചു.  1965 ല്‍ പദ്മശ്രീയും തൊട്ടടുത്ത വര്‍ഷം പദ്മഭൂഷണും 1999 ല്‍ പദ്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു. 1989 ല്‍ വേള്‍ഡ് ഫുഡ് െ്രെപസും ലഭിച്ചു.

SUMMARY: Verghese Kurien, father of White Revolution, passed away in Nadiad, Gujarat on Sunday. Kurien, who turned 10 million farmers into a legendary cooperative, was 90-years-old.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script