മലപ്പുറം: (www.kvartha.com 21.01.2017) കാരന്തൂര്‍ മര്‍കസു സഖാഫത്തു സുന്നീയ്യ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ എന്ന വൈലത്തൂർ തങ്ങൾ (70) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വൈലത്തൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍ നടക്കും.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി സംഘടനകളുടെ മുൻ നിര നേതാവായിരുന്ന വൈലത്തൂർ തങ്ങൾ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു.
ഭാര്യ: സയ്യിദത്ത് സഫിയ ബീവി. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്‌സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍.
തിരൂര്‍ നടുവില്ലങ്ങാടി സയ്യിദ് കോയണ്ണി കോയ തങ്ങളുടെയും സയ്യിദത്ത് ആഇശ ബീവിയുടെയും മകനാണ്.

2014ൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഭാര്യ: സയ്യിദത്ത് സഫിയ ബീവി. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്‌സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍.
തിരൂര്‍ നടുവില്ലങ്ങാടി സയ്യിദ് കോയണ്ണി കോയ തങ്ങളുടെയും സയ്യിദത്ത് ആഇശ ബീവിയുടെയും മകനാണ്.
Keywords: Sayyid Yousuf Jeelani Valathur, Passes away, Yousuful Jeelani, Vailathur Thangal, Malappuram, Kerala, Malayalam News, Maekaz, Kanthapuram, Muslim Jamaath Malappuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.