അമേരിക്കയില്‍ കാറപകടത്തില്‍ മലയാളി വനിതാ ഡോക്ടറും മകനും മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമേരിക്കയില്‍ കാറപകടത്തില്‍ മലയാളി വനിതാ ഡോക്ടറും മകനും മരിച്ചു
ന്യൂയോര്‍ക്ക്: യുഎസിലെ ഡല്ലാസിലുണ്ടായ വാഹനപകടത്തില്‍ മലയാളി വനിതാ ഡോക്ടറും മകനും മരിച്ചു. ഇവര്‍ സഞ്ചരിച്ച കാറു മറിഞ്ഞാണ് അപകടമുണ്ടായത്. പത്തനംതിട്ട റാന്നി ഉതിമൂട് മട്ടയ്ക്കലിലെ ഡോ. ജോണി ഫിലിപ്പിന്റെ ഭാര്യ ഡോ. റീന ദാനിയല്‍(48), മകന്‍ ദാനിയല്‍(13) എന്നിവരാണു അപകടത്തില്‍ മരണപ്പെട്ടത്. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

സാരമായി പരുക്കേറ്റ ഡോ. ജോണി ഫിലിപ് (48), മക്കളായ സാമുവല്‍ (11), സാറ (അഞ്ച്) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിമൂന്നു വര്‍ഷം മുമ്പ് റീനയെ വിവാഹം ചെയ്ത ശേഷം ജോണി അമേരിക്കയിലേക്കു പോകുകയായിരുന്നു.

പി.ജി. ദാനിയലിന്റെയും സാറാമ്മയുടെയും മകളാണു ഡോ. റീന. 42 വര്‍ഷമായി അമേരിക്കയിലുള്ള റീന പഠിച്ചതും വളര്‍ന്നതും ഇവിടെത്തന്നെയാണ്. 2010 ലാണ് റീനയും കുടുംബവും അവസാനമായി നാട്ടില്‍ പോയത്.

അപകടവിവരമറിഞ്ഞ് ജോണിയുടെ ലണ്ടനിലുള്ള സഹോദരി മേഴ്‌സിയും കാനഡയിലുള്ള സഹോദരന്‍ ജോയിയും അമേരിക്കയിലെത്തിയിട്ടുണ്ട്.

Keywords: New York, Accident, Obituary, International.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia