യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് അന്തരിച്ചു
Apr 20, 2020, 12:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.04.2020) യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് (89) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 10.44 മണിയോടെയായിരുന്നു അന്ത്യം. ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാര്‍ച്ച് 15ന് ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗ്യാസ്‌ട്രോളജി വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആനന്ദ് സിംഗ് ബിഷ്ത് ഫോറസ്റ്റ് റേഞ്ചറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Keywords: UP CM Yogi Adityanath's father Anand Singh Bisht dies at AIIMS, Delhi, New Delhi, News, Obituary, Dead, hospital, Treatment, Yogi Adityanath, Father, National.CM Yogi Adityanath's father left for his heavenly abode at 10.44 am. Our deepest condolences: State Additional Chief Secretary (Home) Awanish K Awasthi (in file pic - Additional Chief Secretary Home) pic.twitter.com/vG6hUqDBch— ANI UP (@ANINewsUP) April 20, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.