Found Dead | ബിജെപി എംഎല്‍എയുടെ ഔദ്യോഗിക വസതിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
                                                 Sep 25, 2023, 15:58 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എയുടെ വീട്ടിനകത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എ യോഗേഷ് ശുക്ലയുടെ വസതിയിലാണ് സംഭവം. ബരാബങ്കി സ്വദേശി ശ്രേഷ്ഠ് തിവാരി(30)യാണ് മരിച്ചത്. 
 
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ടെത്തിയത്. എംഎല്‍എയുടെ മാധ്യമസംഘത്തിലെ അംഗമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. യോഗേഷ് ശുക്ലയുടെ ഹസ്രത്ഗഞ്ച് ഏരിയയിലെ ഔദ്യോഗിക വസതിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
 
ഞായറാഴ്ച (24.09.2023) രാത്രിയാണ് സംഭവം നടന്നതെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ (എസിപി) അരവിന്ദ് കുമാര്‍ വര്‍മ്മ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും യുവാവ് ജീവനൊടുക്കാനുള്ളതിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സംഭവം നടക്കുമ്പോള്‍ എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിന് അയച്ചു. വിഷയത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 
 
Keywords: News, National, National-News, Obituary, Obituary-News, UP News, Youth, Found Dead, BJP, MLA, Yogesh Shukla, Residence, UP: 30-year-old Man Found Dead At BJP MLA Yogesh Shukla's Residence.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.