V Muraleedharan | പി പി മുകുന്ദന്റെ വിയോഗം സൃഷ്ടിച്ചത് കനത്ത ശൂന്യതയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

 


കണ്ണൂര്‍: (www.kvartha.com) ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സംഘടനാ ജെനറല്‍ സെക്രടറിയുമായ പി പി മുകുന്ദന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള നേതാവിനെയാണ് നഷ്ടമാകുന്നത്. പി പി മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് വി മുരളീധരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നിലപാടില്‍ കാര്‍കശ്യവും സ്വഭാവത്തില്‍ സൗമ്യതയും ചേര്‍ത്തുവച്ച പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം. എതിരാളികള്‍ രാഷ്ട്രീയ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണെന്ന് എന്നും ഓര്‍മിപ്പിച്ചിട്ടുള്ള പി പി മുകുന്ദന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമെന്നും മന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.

V Muraleedharan | പി പി മുകുന്ദന്റെ വിയോഗം സൃഷ്ടിച്ചത് കനത്ത ശൂന്യതയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

Keywords: News, Kerala-News, Kerala-News, Obituary, Obituary-News, Kerala News, Union Minister, V Muraleedharan, BJP, Condolence, Death, PP Mukundan, Union Minister V Muraleedharan Condoled Death of PP Mukundan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia