Obituary | ഉള്ളാൾ ഖാസിയും സമസ്‌ത മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അന്തരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) ഉള്ളാൾ ഖാസിയും സമസ്‌ത മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കണ്ണൂർ എട്ടിക്കുളത്തുള്ള വീട്ടിൽ വെച്ചാണ് വിടവാങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉള്ളാളിൽ സയ്യിദ് മദനി ശരീഅത് കോളേജ് വിദ്യാർഥികളുടെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിൽ സംബന്ധിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹം മംഗ്ളുറു കുറത്തിലേക്ക് കൊണ്ടുപോകും. മയ്യിത്ത് നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും. മരണ വിവരം അറിഞ്ഞ് നിരവധി പേർ എട്ടിക്കുളത്തെ വീട്ടിലേക്ക് എത്തിക്കൊണ്ടിയിരിക്കുകയാണ്.
കാസർകോട് ദേളി സഅദിയ്യ ജെനറൽ സെക്രടറി, ഫസല്‍ എജുകേഷന്‍ സെന്റര്‍ പ്രസിഡന്റ്, എട്ടിക്കുളം താജുല്‍ ഉലമ എജുകേഷന്‍ സെന്റര്‍ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചുവരികയായിരുന്നു. ഉള്ളാളിനെ പുറമെ നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ് തങ്ങൾ. സമസ്‌ത മുൻ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുർ റഹ്‌മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ മകൻ കൂടിയാണ്.
