കുമ്പനാട് മാരുതി ഒമ്‌നി വാനും ബൈകും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കള്‍ മരിച്ചു

 


ADVERTISEMENT


തിരുവല്ല: (www.kvartha.com 28.03.2022) കുമ്പനാട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാരുതി ഒമ്‌നി വാനും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. 

കുമ്പനാട് മാരുതി ഒമ്‌നി വാനും ബൈകും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കള്‍ മരിച്ചു


കുമ്പനാട് ജംങ്ഷനില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാക്കള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കോയിപ്രം പൊലീസെത്തി മൃതദേഹങ്ങള്‍ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 
Aster_MIMS

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് റോഡില്‍ നിന്നും നീക്കം ചെയ്തു.

Keywords:  News, Kerala, State, Pathanamthitta, Accident, Death, Obituary, Bike, Local-News, Two youths died at road accident at Kumbanad Pathanamthitta
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia