വിമാനം റാഞ്ചാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ യാത്രക്കാര്‍ അടിച്ചുകൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിമാനം റാഞ്ചാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ യാത്രക്കാര്‍ അടിച്ചുകൊന്നു
ബെയ്ജിങ് : വിമാനം റാഞ്ചാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ യാത്രക്കാര്‍ ക്രൂരമായി അടിച്ചുകൊന്നു. വിമാനം പറന്നുയര്‍ന്നതിനു ശേഷം വിമാനം റാഞ്ചാന്‍ ശ്രമിച്ചപ്പോഴാണ് യാത്രക്കാരും വിമാനജോലിക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നത്. ചൈനയിലെ സിന്‍ജിയാങ്ങിലെ ഹെത്തിയനില്‍ നിന്ന് ഉറുംകി എന്ന പട്ടണത്തിലേക്ക് വിമാനം പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. ടിയാന്‍ജിന്‍ എയര്‍ലൈന്‍സ് വിമാനമാണ് യുവാക്കള്‍ റാഞ്ചാന്‍ ശ്രമിച്ചത്.

വിമാനത്തില്‍ 101 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 20നും 30 നും ഇടയില്‍ പ്രായമുള്ള ആറുയുവാക്കളാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. വിമാനത്തിന്റെ മുന്നില്‍ മൂന്നുപേരും പിന്നില്‍ മൂന്നുപേരുമാണ് റാഞ്ചികളായി ഉണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഇവര്‍ എഴുന്നേറ്റ് വിമാനം റാഞ്ചാന്‍ പോകുന്നതായി അറിയിക്കുകയായിരുന്നു.

ഇവരില്‍ ഒരാളുടെ കൈയ്യില്‍ അലൂമിനിയം ക്രച്ചസ് പലകഷണങ്ങളാക്കി ഒടിച്ചെടുത്തശേഖരം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് യാത്രക്കാരെയും വിമാനജോലിക്കാരെയും ഭീഷണിപ്പെടുത്തിയത്. റാഞ്ചികളില്‍ ഏതാനുംപേര്‍ കോക്ക്പിറ്റിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ യാത്രക്കാരും ജീവനക്കാരും ഇവര്‍ക്ക് മേല്‍ ചാടി വീഴുകയും എല്ലാവരേയും കീഴ്‌പ്പെടുത്തുകയുമായിരുന്നു. ബെല്‍റ്റുകൊണ്ടു കെട്ടിയിട്ടശേഷം ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. 22 മിനിറ്റിനുശേഷം വിമാനം തിരിച്ചിറങ്ങിയപ്പോള്‍ അവശനിലയിലായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ പിന്നീട് മരണപ്പെടുകയായിരുന്നു. രണ്ടുപേര്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയപ്പെടുന്നു. ഇവരുടെ നില ഗുരുതരമാണ്. നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്.

വിമാന റാഞ്ചികള്‍ സിന്‍ജിയാങ് നഗരത്തിന്റെ പടിഞ്ഞാന്‍ മേഖലയിലുള്ള കാഷഘാര്‍ നിവാസികളാണ്. വിമാനത്തിനുള്ളില്‍ ഇവര്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതായും പോലീസ് വെളിപ്പെടുത്തി. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിച്ച് വരികയാണ്. വിമാനത്തില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നുവെന്നും വിമാന റാഞ്ചല്‍ അല്ല നടന്നതെന്നും കൊല്ലപ്പെട്ട യുവാക്കള്‍ അംഗമായ സംഘടന വെളിപ്പെടുത്തിയിട്ടുണ്ട്.

Keywords:  World, Obituary, Killed, Youth, Passengers, Air Plane 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia