കരിങ്കല്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം: രണ്ട് സ്ത്രീതൊഴിലാളികള്‍ മരിച്ചു

 


ADVERTISEMENT

കരിങ്കല്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം: രണ്ട് സ്ത്രീതൊഴിലാളികള്‍ മരിച്ചു
ഉഡുപ്പി : കരിങ്കല്‍ക്വാറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ രണ്ട് സ്ത്രീ തൊഴിലാളികള്‍ ചിന്നിച്ചിതറി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാര്‍ക്കള താലൂക്കിലെ സൂദാഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

ബാഗല്‍കോട്ട് സ്വദേശിനി അംബിക മലേഷ്, ആന്ധ്ര കൊപ്പല്‍ ജില്ലയിലെ മാളവ്വ(35) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. വൈകിട്ട് 5.30 മണിയോടെയാണ് സ്‌ഫോടനം നടന്നതെന്ന് ഉഡുപ്പി പോലീസ് സൂപ്രണ്ട് എം.ബി ബൊറലിങ്കയ്യ പറഞ്ഞു. ക്വാറിയില്‍ കരിങ്കല്‍ പൊട്ടിക്കാന്‍ കരുതിവെച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഷെഡാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. തല്‍സമയം കനത്ത മഴയായിരുന്നതിനാല്‍ കൊല്ലപ്പെട്ട ഇരുവരും ഈ ഷെഡ്ഡിനരികില്‍ നില്‍ക്കുകയായിരുന്നു. സ്‌ഫോടനകാരണം പുറത്തുവന്നിട്ടില്ല. മഴയ്‌ക്കൊപ്പം നടുക്കുന്ന ഇടിയും മിന്നലുമുണ്ടായിരുന്നതായി എസ്.പി പറഞ്ഞു. അതേസമയം മിന്നലേറ്റാണ് സ്‌ഫോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ ഷെഡ്ഡ് തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. കൊല്ലപ്പെട്ട സ്ത്രീകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്.

Keywords:  Mangalore, Udupi, National, Obituary, Accident, Women, Killed

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia