കോട്ടയം: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ മരിച്ചു. എസ്എഫ്‌ഐകോട്ടയം ജില്ലാകമ്മിറ്റിയംഗവും എംജി സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ജിനിഷ് ജോര്‍ജ് (25), മുന്‍ സംസ്ഥാനകമ്മിറ്റിയംഗം സതീഷ് പോള്‍ (29) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴോടെ തമിഴ്‌നാട്ടിലെ രാമനാഥപുരത്തായിരുന്നു അപകടം. മധുരയില്‍ എസ്എഫ്‌ഐ അഖിലേന്ത്യാസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.
യാത്രയില്‍ കൂടെയുണ്ടായിരുന്ന എസ്എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് സാജന്‍ മാത്യു, എസ്എഫ്‌ഐ കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, ഡിവൈഎഫ്‌ഐ കോത്തല മേഖലാപ്രസിഡന്റ് രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ടവേര കാര്‍ നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയിലേക്ക് മറിഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലാപരമലക്കുന്ന് മറ്റത്തില്‍ ജോര്‍ജ്എത്സി ദമ്പതികളുടെ മകനാണ് ജിനീഷ്. അനു, ജിനു എന്നിവര്‍ സഹോദരിമാരാണ്. എസ്എഫ്‌ഐ മുന്‍ പാലാ ഏരിയാസെക്രട്ടറിയുമായിരുന്ന ജിനീഷ്, സിപിഐ എം വെള്ളഞ്ചൂര്‍ ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ പാലാ ടൗണ്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. എസ്എഫ്‌ഐ കോട്ടയം ഏരിയാസെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച സതീഷ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.