SWISS-TOWER 24/07/2023

ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു

 


ശ്രീനഗര്‍: (www.kvartha.com 27.02.2019) ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഗരേന്ദ് കാലാന്‍ ഗ്രാമത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. ഇരുവരുടേയും മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിനു കാരണം സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെലികോപ്ടര്‍ രണ്ടായി തകരുകയും അതില്‍ ഒരു ഭാഗത്തിന് തീപിടിക്കുകയുമായിരുന്നുവെന്നുമാണ് സൂചന.

  ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു

റഷ്യന്‍ നിര്‍മിത എം ഐ 17 ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനയുടെ ടെക്‌നിക്കല്‍ ടീം സംഭവസ്ഥലത്തേക്ക് എത്തുമെന്ന് ബുഡ്ഗാം എസ് എസ് പി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Two Pilots Dead as Military Aircraft Crashes in J&K's Budgam Amid LoC Tensions, Srinagar, News, Trending, Dead Body, Obituary, Pilots, Police, Protection, Helicopter Collision, National, Video.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia