കുവൈറ്റ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

 


കുവൈറ്റ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Santhosh
കുവൈറ്റ്‌ സിറ്റി : കുവൈറ്റ് ഫഹഹീലിന് സമീപം മെഹബുള്ള ബിച്ചില്‍ കടലില്‍ കുളിക്കുമ്പോള്‍ കാണാതായ മംഗലാപുരം സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രി വൈകി കണ്ടെത്തി.


ജൂണ്‍ 21ന് വൈകിട്ട് സന്ധ്യയോടെയാണ് കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടത്. മംഗലാപുരം കിന്നിഗോളിയിലെ സന്തോഷ് സാലിയാന്‍(26), കാവൂരിലെ യോഗീഷ് പൂജാരി(25) എന്നിവരാണ് മരിച്ചത്.
കുവൈറ്റ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Yogish


ദുരന്തമറിഞ്ഞ് ഫയര്‍ബ്രിഗേഡും പോലീസും രക്ഷാപ്രവര്‍ത്തകരും ഇരുവര്‍ക്കുംവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ദുരന്തം നടന്ന സ്ഥലത്ത് നിന്ന് 15 കിലോ മീറ്റര്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

Also read


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia