Car Accident | ബെംഗ്ളൂറിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവരിലൊരാൾ നിലമ്പൂർ നഗരസഭ വൈസ് ചെയർമാന്റെ മകൻ


● അപകടം നടന്നത് ബന്നാർഘട്ട റാഗിഹള്ളി വനമേഖലയിൽ.
● രാത്രി 11 മണിയോടെയായിരുന്നു അപകടം.
● മറ്റു രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗ്ളുറു: (KVARTHA) ബന്നാർഘട്ടയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. നിലമ്പൂർ സ്വദേശി അർശ് പി ബശീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ശാഹുബ് (28) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ റാഗിഹള്ളി വനമേഖലയ്ക്ക് സമീപമായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എംബിഎ വിദ്യാർത്ഥിയായ അർശ് പി ബശീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബശീറിന്റെ മകനാണ്. എസ്എഫ്ഐ മുൻ നിലമ്പൂർ ഏരിയ കമിറ്റി അംഗം കൂടിയായിരുന്നു അർഷ്. മുഹമ്മദ് ശാഹുബ് ബെംഗ്ളൂറിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തെക്കുറിച്ച് ബന്നാർഘട്ട പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Two Malayali youths die in a tragic car accident in Bengaluru; one of them was the son of the Nileshwar Municipality vice chairman.
#BengaluruAccident #MalayaliYouth #CarAccident #Nileshwar #BengaluruNews #TragicDeath