ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു

 


തൃശൂര്‍: (www.kvartha.com 11.11.2014) ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ ഭാര്യ പായിങ്ങാട് തെക്കേടത്ത് സൂര്യ (26), മകന്‍ അഹസ് കൃഷ്ണ(8) എന്നിവരാണ് മരിച്ചത്.

കരുപടന്ന കോണത്തുകുന്നില്‍ ചൊവ്വാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം. മകനെ സ്‌കൂളില്‍ കൊണ്ടു വിടാന്‍ സ്‌കൂട്ടറുമായി റോഡിലിറങ്ങിയ സൂര്യയെ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി (ടോറസ്) ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു വെച്ചുതന്നെ ഇരുവരും  മരിച്ചു.  സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുതെന്ന നിയമമുണ്ടായിരിക്കെ പ്രദേശത്ത് നിയമം ലംഘിക്കുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൊടുങ്ങല്ലൂര്‍ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് അഹസ് കൃഷ്ണ. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സഅദി സംഗമവും പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനവും ബുധനാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Keywords:  Two killed in tipper lorry accident, Mother, Son, Dead, Student, Allegation, Police, Case, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia