SWISS-TOWER 24/07/2023

Couple Died | വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചു; പൊള്ളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

 


ഇടുക്കി: (www.kvartha.com) പുറ്റടിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ചെ രണ്ട് മണിയോടെയാണ് ദാരുണസംഭവം.
  
Couple Died | വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചു; പൊള്ളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അയല്‍വാസികളാണ് വീട്ടില്‍നിന്ന് രാവിലെ തീ ഉയരുന്ന് കണ്ടത്. ഉടന്‍ തന്നെ ഇവരെ പുറത്തെത്തിച്ച് ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചു. ശ്രീധന്യ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Couple Died | വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചു; പൊള്ളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

ഫയര്‍ഫോഴ്‌സ് ഉള്‍പെടെ സ്ഥലത്തെത്തിയാണ് പൂര്‍ണതോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന്‌ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ രണ്ട് ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Aster mims 04/11/2022

Keywords:  News,Kerala,State,Idukki,Local-News,Accident,Death,Obituary,Police, Case, Treatment, Two died in Idukki after house catches fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia