മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ മരിച്ചു

 


മലപ്പുറം: (www.kvartha.com 28.11.2016) മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് മഖാംപടിയില്‍ പരേതനായ പുളിക്കല്‍ വേലായുധന്റെ മകന്‍ രാമദാസന്‍ (45), കുന്നത്ത് പറമ്പില്‍ റംലത്തിന്റെ മകന്‍ നവാഫ് (30) എന്നിവരാണ് മരിച്ചത്.

പട്ടിക്കാട് വടപുറം പാത പതിനെട്ടാം മൈലില്‍ ഞായറാഴ്ച രാത്രി 9.45നായിരുന്നു അപകടം. പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവാഫ് സംഭവ സ്ഥലത്തും രാമദാസന്‍ ആശുപത്രിയിലുമാണ് മരിച്ചത്. മേലാറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

രാമദാസെന്റ മാതാവ്: നാരായണി. ഭാര്യ: പരേതയായ സത്യചിത്ര. മകള്‍: അനന്യ. സഹോദരങ്ങള്‍: അയ്യപ്പന്‍, വാസു, സുബ്രഹ്മണ്യന്‍, (യു.എ.ഇ), അനില്‍, പ്രകാശ് (യു.എ.ഇ), ശ്രീദേവി (വഴിക്കടവ്). നവാഫിന്റെ ഭാര്യ: റഹ്മത്തുന്നിസ. സഹോദരി: ഷഹാന. മകന്‍: റയാന്‍.

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ മരിച്ചു

Keywords: Malappuram, Kerala, Accident, Accidental Death, Dead, Obituary,  Two people were killed in a motorcycle accident in Malappuram.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia