പിറന്നാളിന് പിറ്റേന്ന് അസുഖം ബാധിച്ചു; ഇരട്ടകളായ കംപ്യൂടെര്‍ എഞ്ചിനീയര്‍മാര്‍ 24-ാം വയസില്‍ ഒരേദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു; താങ്ങാനാകാതെ വീട്ടുകാര്‍
May 18, 2021, 15:40 IST
മീററ്റ്: (www.kvartha.com 18.05.2021) പിറന്നാളിന് പിറ്റേന്ന് അസുഖം ബാധിച്ചു. ഇരട്ടകളായ കംപ്യൂടെര്‍ എഞ്ചിനീയര്‍മാര്‍ 24-ാം വയസില്‍ ഒരേദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. താങ്ങാനാകാതെ വീട്ടുകാര്‍. മീററ്റ് സ്വദേശികളായ ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറിയും റാല്‍ഫ്രഡ് ജോര്‍ജ് ഗ്രിഗറിയുമാണ് കോവിഡിനോടു പൊരുതി 24-ാം വയസില്‍ മരണത്തിന് കീഴടങ്ങിയത്.
കംപ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവര്‍ക്കും കൊറിയയിലും ജര്‍മനിയിലും കൂടുതല്‍ മെച്ചപ്പെട്ട ജോലി തേടി പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. മീററ്റിലെ കന്റോണ്‍മെന്റ് മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്.
ഒരേ ദിവസം ഒരുമിച്ചാണ് ഇരുവര്‍ക്കും കോവിഡ് പിടിപെട്ടത്. 1997 ഏപ്രില്‍ 23ന് ജനിച്ച ഇവര്‍ക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് കോവിഡ് ബാധിച്ചത്. ആദ്യം വീട്ടില്‍ത്തന്നെ കഴിഞ്ഞ് ചികിത്സ തുടര്‍ന്നെങ്കിലും ഓക്‌സിജന്‍ അളവ് 90ല്‍ താഴെ ആയപ്പോള്‍ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ മേയ് 13ന് വൈകിട്ടും 14ന് പുലര്‍ച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടുപേരെയും കുടുംബത്തിനു നഷ്ടമായി.
ചെറുപ്പം മുതലേ ഒരാള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ മറ്റേയാള്‍ക്കും അതു സംഭവിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് കോവിഡ് ഭേദമായി വീട്ടിലെത്താനായില്ലെങ്കില്‍ മറ്റേയാള്‍ക്കും എത്താനാകില്ലെന്ന് അറിയാമായിരുന്നുവെന്ന് പിതാവ് ഗ്രിഗറി റെയ്‌മൊണ്ട് റാഫേല്‍ പറഞ്ഞു. ജോഫ്രെഡ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ റാല്‍ഫ്രഡ് തനിയെ വീട്ടിലേക്കു തിരിച്ചെത്തില്ലെന്ന് താന്‍ ഭാര്യയോടു പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും പോയി. കരഞ്ഞു തളര്‍ന്ന ശബ്ദത്തില്‍ പിതാവ് പറയുന്നു.
മേയ് ഒന്നിനാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആദ്യ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുശേഷം നടത്തിയ രണ്ടാം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായി. കോവിഡ് വാര്‍ഡില്‍ നിന്ന് ഇരുവരെയും സാധാരണ ഐസിയുവിലേക്കു മാറ്റാനും ഡോക്ടര്‍മാര്‍ തയാറായിരുന്നു. എന്നാല്‍ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാല്‍ മതിയെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മേയ് 13ന് വൈകിട്ട് ആ ദുരന്ത വാര്‍ത്ത അമ്മയുടെ മൊബൈലിലേക്ക് ആശുപത്രിയില്‍ നിന്നും ആ ഫോണ്‍കോള്‍ എത്തി.
റാല്‍ഫ്രഡ് അവസാനം ആശുപത്രിക്കിടക്കയില്‍നിന്ന് അമ്മയെ വിളിച്ചിരുന്നു. തന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ജോഫ്രഡിന്റെ ആരോഗ്യനില എങ്ങനെയുണ്ടെന്നുമാണ് അന്വേഷിച്ചത്. അപ്പോഴേക്കും ജോഫ്രഡ് ഈ ലോകത്തുനിന്നു പോയിരുന്നു. എന്നാല്‍ റാല്‍ഫ്രഡിനെ ഇക്കാര്യം അറിയിച്ചില്ല. ഡെല്‍ഹിയിലെ മറ്റൊരു ആശുപത്രിയിലേക്കു സഹോദരനെ മാറ്റിയെന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ റാല്‍ഫ്രഡ് ഉടനടി പറഞ്ഞു അമ്മ കള്ളം പറയുകയാണ് എന്ന്. റാഫേല്‍, നെല്‍ഫ്രഡ് എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Twin brothers, both techies, die together after 24th birthday, Gujarat, News, Engineers, Dead, Obituary, Hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.