Found dead | പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി തക്കര്‍ വസതിയില്‍ മരിച്ച നിലയില്‍
Oct 16, 2022, 16:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നടി വൈശാലി തക്കറെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡോറിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തതായി റിപോര്‍ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രമുഖ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയാണ് താരം. 2015 ലാണ് സീരിയില്‍ രംഗത്ത് വൈശാലി എത്തുന്നത്. യേ രിഷ്താ ക്യാ കെഹ് ലാതാ, സസുരാല്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂപര്‍ സിസ്റ്റേര്‍സ്, വിഷ് യാ അമൃത്: സിതാര ആന്‍ഡ് മന്‍മോഹിനി 2, എന്നീ ഷോകളിലും പങ്കെടുത്തിരുന്നു. രക്ഷാബന്ധന്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യേ രിഷ്താ ക്യാ കെഹ് ലാതാ എന്ന സീരിയലില്‍ സഞ്ജന സിംഗ് എന്ന കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചിരുന്നത്. പിന്നീട് യേ വാദാ രഹാ, യേ ഹേ ആഷിഖി എന്നീ സീരിയലുകളിലും അഭിനയിച്ചു. സസുരാല്‍ സിമര്‍ കാ എന്ന സീരിയലിലെ അഞ്ജലി ഭരദ്വാജ് എന്ന കഥാപാത്രത്തിലൂടെയാണ് വൈശാലി പ്രശസ്തയാകുന്നത്.
കഴിഞ്ഞ വര്‍ഷം നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. ഡോ. അഭിനന്ദന്‍ സിംഗ് ഹുണ്ടയുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. 2021 ജൂണില്‍ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം താരം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.